ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്‍ – മാമല യൂണിറ്റ്

  • ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍: റേറ്റിംഗ് 5,000 kVA, 33 kV ക്ലാസ്സ്; രണ്ട് തരത്തില്‍ ലഭ്യമാണ് – ഓയില്‍ നിറച്ചതും, ഉള്‍വിടവുകളിലും പുറമേയും റെസിന്‍ നിറച്ചതും (ദ്രവമയമില്ലാത്തത് – ഡ്രൈ). ആട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേഷന്‍ വഴി ഇതിന്‍റെ ലോഡ് ടാപ്പില്‍ മാറ്റം വരുത്തുന്നു.
  • ഭാവിയിലേയ്ക്കും യോജ്യമായ ഉല്‍പന്ന ശ്രേണി: ഇഎംയു (EMU), ലോക്കോ (LOCO), ഡൈനാമിക് റിയാക്ടീവ് പവര്‍ കോമ്പന്‍സേഷന്‍, ഫര്‍ണസ് ട്രാന്‍സ്ഫോര്‍മറുകള്‍ എന്നീ റെസിന്‍ കാസ്റ്റ് ഡ്രൈ ടൈപ്പ് വിശേഷാല്‍ ഉപയോഗ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ – മാമല യൂണിറ്റ്
  • ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകള്‍, അവയുടെ നിയന്ത്രണോപകരണങ്ങള്‍ എന്നിവയുടെ രൂപകല്പനയും, ഫാബ്രിക്കേഷനും കമ്മീഷനിംഗും
  • ഉരുക്കുപാലങ്ങള്‍, ഫാക്റ്ററി കെട്ടിടങ്ങള്‍, വ്യാവസായിക പ്രഷര്‍വെസ്സല്‍/ഉരുക്കുസ്ട്രക്ച്ചര്‍ ഫാബ്രിക്കേഷന്‍, സംഭരണ ടാങ്കുകള്‍, എന്നിവയുടെ രൂപകല്‍പനയും നിര്‍മ്മാണവും
  • റെയില്‍വേ കോച്ചുകളുടെയും വാഗണുകളുടേയും ഹെഡ് സ്റ്റോക്കുകള്‍, ബോഗിചട്ടക്കൂടുകള്‍, ബോഗിബോള്‍സ്റ്റര്‍, എന്നിവയുടെ ഫാബ്രിക്കേഷനും ഉല്‍പാദനവും

ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷന്‍ – കുണ്ടറ യൂണിറ്റ്

  • ട്രെയിന്‍ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനുമായി ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ – 1 കി.വാട്ട് മുതല്‍ 40 കി.വാട്ട് വരെ, RRU/ERRU സഹിതം
  • ഇന്ത്യന്‍ റെയില്‍വേയുടെ ജന്മശതാബ്ദി എക്സ്പ്രസ്സില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത 12 കി.വാട്ട് ആള്‍ട്ടര്‍നേറ്ററുകള്‍
  • ആട്ടോമൊബൈല്‍ വാഹനങ്ങള്‍ക്കും ഡീസല്‍ എഞ്ചിനുകളിലെ ചാര്‍ജ്ജിംഗ് സംവിധാനത്തിനുമായി ഒരുക്കിയിട്ടുള്ള ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ 12 V, 24 V; 50 A വരെ
  • ഉന്നത ആവര്‍ത്തി ആള്‍ട്ടര്‍നേറ്റര്‍ – 400 Hz; 100 kVA വരെ
  • ബോയിംഗ് വിമാനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനും, ആവ്രോ, ഡോര്‍ണിയര്‍ എന്നീ വിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ആവശ്യമായ ഗ്രൗണ്ട് പവര്‍ യൂണിറ്റുകള്‍.
  • യുദ്ധവിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുവേണ്ട ഡ്യുയല്‍ വോള്‍ട്ടേജ് സംവിധാനത്തോടുകൂടിയ ഗ്രൗണ്ട് സപ്പോര്‍ട്ട് യൂണിറ്റുകള്‍
  • മിസ്സൈല്‍ ജ്വലനത്തിനുള്ള ആക്സിലിയറി പവര്‍ സപ്പോര്‍ട്ടിന് വേണ്ട ഡിസിയിലും, മെയിന്‍സ് പവര്‍ സപ്ളെ ആവര്‍ത്തിയിലുള്ള എസിയിലും, ഉന്നത ആവര്‍ത്തിയിലും പ്രവര്‍ത്തിക്കുന്ന പവര്‍പായ്ക്കുകള്‍
  • ബിഎല്‍ഡിസി (BLDC) ഫാന്‍

എല്‍ റ്റി സ്വിച്ച്ഗിയര്‍ ഡിവിഷന്‍ – ഒലവക്കോട് യൂണിറ്റ്

  • ഫ്യൂസ് സ്വിച്ചുകള്‍
  • ചേഞ്ചോവര്‍ സ്വിച്ചുകള്‍
  • പോര്‍സലൈന്‍ ഫ്യൂസ് യൂണിറ്റുകളും കട്ടൗട്ടുകളും
  • ഡിസ്ട്രിബൂഷന്‍ ഫ്യൂസ് ബോര്‍ഡുകളും ഇന്‍ഡസ്ട്രിയല്‍ ടൈപ്പ് സ്വിച്ച് ബോര്‍ഡുകളും
  • ഡിസ്ട്രിബൂഷന്‍ ബോര്‍ഡുകള്‍ (SPN & TPN 2 to 16 ways)