വിവിധ സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍, ഗവണ്മെന്റ് വകുപ്പുകള്‍, പൊതുമേഖല/സ്വകാര്യമേഖലാ കമ്പനികള്‍ എന്നിവയ്ക്കായി, അത്യന്തം ഗുണമേന്മയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിക്കുന്നതിനായി, ’ബിഎച്ച്ഇഎല്‍’ (BHEL)-ന്റെ സാങ്കേതികസഹായത്തോടെ, എറണാകുളത്ത് മാമലയില്‍ 1969-ല്‍ സ്ഥാപിച്ചതാണ്, കെഇഎല്‍-ന്റെ ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്.
ടിയുവി(TUV)-ല്‍ നിന്നും ഐഎസ്സ്ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഈ ഡിവിഷന്, അങ്ങേയറ്റം സംതൃപ്തമായ ഉപഭോക്താക്കളുടെ ഒരു നീണ്ട നിര ദീര്‍ഘകാലമായി നിലനിര്‍ത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതില്‍ അഭിമാനം കൊള്ളുന്നു. അവരില്‍ പലരും പതിറ്റാണ്ടുകളായി കെഇഎല്‍-ന്റെ കൂടെ നിലകൊള്ളുന്നവരാണ്. ആ വിശ്വാസം, ദൃഢവും ഊര്‍ജ്ജക്ഷമവും ആയ കെഇഎല്‍ ട്രാന്‍സ്ഫോര്‍മര്‍ എന്ന വിശ്വസ്ത കര്‍മ്മയോഗിക്കുള്ള യോഗ്യതാപത്രം തന്നെയാണ്. കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ അതുല്യമായ ഗുണമേന്മയെ വര്‍ഷങ്ങളായി ആശ്രയിക്കുന്ന ഇന്ത്യയൊട്ടുക്കുള്ള വൈദ്യുതബോര്‍ഡുകള്‍, ആരോഗ്യകരമായ ഒരു വൈദ്യുതവിതരണ സപ്ലെ സംവിധാനം അന്യൂനം നിലനിര്‍ത്തുന്നു.
വാര്‍ഷിക ഉല്പാദനശേഷി 6,00,000 kVA ഉള്ള ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന്, തുടക്കത്തിനുപിന്നാലെ തന്നെ, 5,000 kVA, 33 kV ക്ലാസ്സ് ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മറിന്റെ രൂപകല്പന/ഉല്പാദന മേഖലയില്‍ ഒരു സുപ്രധാന പങ്കുവഹിക്കാന്‍ തുടങ്ങി. ഉപഭോക്താക്കളുടെ പ്രത്യേകാവശ്യങ്ങള്‍ നിറവേറ്റാന്‍ അവരുടെ നിര്‍ദ്ദേശാനുസൃതമായി ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാനുള്ള പ്രാപ്തിയാണ്, കെഇഎല്‍-ന്റെ മറ്റൊരു സവിശേഷത.
കെഇഎല്‍ ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറി, ഇന്ത്യയില്‍, ഐഎസ്സ്ഒ 9001 സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ആദ്യത്തെ ഏതാനും ട്രാന്‍സ്ഫോര്‍മര്‍ ഫാക്ടറികളില്‍ ഒന്നാണ്. നാഷണല്‍ ടെസ്റ്റ് ഹൗസും, രാജ്യത്തെ വിവിധ സംസ്ഥാന വൈദ്യുത ബോര്‍ഡുകളും പവര്‍ കോര്‍പ്പറേഷനുകളും അംഗീകരിച്ചിട്ടുള്ള കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകള്‍, ബാങ്കളൂരിലെ സെന്‍ട്രല്‍ പവര്റിസര്ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടൈപ് ടെസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളവയത്രേ
ഉല്‍കൃഷ്ടത ഉന്നം വെച്ചുള്ള രൂപകല്പന
കര്‍ശനമായ സാങ്കേതികാവശ്യങ്ങള്ക്കും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകള്‍ക്കും അനുസൃതമായി കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളില്‍ വേണ്ട മാറ്റങ്ങള്‍ യഥേഷ്ടം ഉള്‍ക്കൊള്ളിക്കാന്‍ സ്വന്തമായുള്ള ഗവേഷണ-വികസന (R&D) വിഭാഗത്തില്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതുവഴി, വിവിധ റേറ്റിംഗുകളോടുകൂടി പ്രത്യേക തരം ട്രാന്‍സ്ഫോര്‍മറുകളും രൂപകല്പനകളും ആവശ്യാനുസരണം നല്കാന് കമ്പനിയ്ക്ക് സാധിക്കുന്നു. ഉല്കൃഷ്ടതയ്ക്കുവേണ്ടിയുള്ള നിഷ്ടാപൂര്വ്വമായ ഈ അനസ്യൂത യത്നത്തില്‍, പ്രത്യുല്‍പന്നമതിത്വമുള്ള കെഇഎല്‍-ന്റെ രൂപകല്പനാവിഭാഗം, ലോകനിലവാരത്തിലുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് രൂപം നല്കുവാന്, ഏറ്റവും നൂതനമായ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നു. തന്നെയുമല്ല, കെഇഎല്‍ ട്രാന്‍സ്ഫോര്‍മറുകളുടെ കാര്യത്തില്‍, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (BEE)-യുടെ സ്റ്റാന്‍ഡാര്‍ഡുകള്‍ക്ക് അനുയോജ്യമായ വിധം അങ്ങേയറ്റം വിശ്വസനീയത, ഈട്, ഊര്‍ജ്ജക്ഷമത എന്നീ മേഖലകളില്‍ സാധ്യമായ ഏറ്റവും മികവുറപ്പ് വരുത്തുകയും ചെയ്യുന്നു.
പുതുചക്രവാളങ്ങള്‍ തേടി
തങ്ങളില്‍ ലീനമായിട്ടുള്ള, സാങ്കേതിക ഔല്‍കൃഷ്ട്യം, ഗുണമേന്മയുടെ കാര്യത്തിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത എന്നിവയുടെ പിന്ബലത്താല് കെഇഎല്‍-ന്റെ ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷന് വളര്‍ച്ചയ്ക്കായി, പുതിയ മൈത്രികള്‍ സ്ഥാപിച്ചും, പുതിയ പാതകള്‍ തെളിച്ചും ഒരുങ്ങിക്കഴിഞ്ഞു.
ഗുണമേന്മാസംവിധാനം
ട്രാന്‍സ്ഫോര്‍മര്‍ ഡിവിഷനിലെ ട്രാന്‍സ്ഫോര്‍മറുകളുടെ രൂപകല്പന, (അസംസ്കൃത പദാര്‍ത്ഥങ്ങളുടെ) സംഭരണം, ഉല്പാദനം, ടെസ്റ്റിംഗ്, ഇറക്ഷനും കമ്മീഷനിംഗും, സര്‍വ്വീസിംഗ്, എന്നീ ഘടകങ്ങള്‍ക്ക്, ടിയുവി (TUV) സാക്ഷ്യപ്പെടുത്തിയിട്ടുള്ള ISO 9001ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം പ്രാപ്തമായിട്ടുണ്ട്.
ഉല്പന്ന ശ്രേണി
ഡിസ്ട്രിബൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍: റേറ്റിംഗ് 5,000 kVA, 33 kV ക്ലാസ്സ്; രണ്ട് തരത്തില്‍ ലഭ്യമാണ് – ഓയില്‍ നിറച്ചതും, ഉള്‍വിടവുകളിലും പുറമേയും റെസിന്‍ നിറച്ചതും (ദ്രവമയമില്ലാത്തത് – ഡ്രൈ). ആട്ടോമാറ്റിക് വോള്‍ട്ടേജ് റെഗുലേഷന് വഴി ഇതിന്റെ ലോഡ് ടാപ്പില്‍ മാറ്റം വരുത്തുന്നു.
ഭാവിയിലേയ്ക്കും യോജ്യമായ ഉല്പന്ന ശ്രേണി
ഇഎംയു (EMU), ലോക്കോ (LOCO), ഡൈനാമിക് റിയാക്ടീവ് പവര്‍ കോമ്പന്‍സേഷന്‍, ഫര്‍ണസ് ട്രാന്‍സ്ഫോര്‍മറുകള്‍ എന്നീ റെസിന്‍ കാസ്റ്റ് ഡ്രൈ ടൈപ്പ് വിശേഷാല്‍ ഉപയോഗ ട്രാന്‍സ്ഫോര്‍മറുകളുടെ ഉല്പാദനവും കെഇഎല്‍ വിജയപൂര്‍വ്വം ആരംഭിച്ചിട്ടുണ്ട്.