കെഇഎല്‍ ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷന്‍

റെയില്‍വേ കോച്ചുകളില്‍ ലൈറ്റിംഗിന്‍റേയും എയര്‍കണ്ടീഷനിംഗിന്‍റേയും ആവശ്യത്തിനുപയോഗിക്കുന്ന സ്റ്റാറ്റൊഡൈന്‍ ബ്രഷ് ലെസ്സ് ആള്‍ട്ടര്‍നേറ്ററിന്‍റെ ഉല്‍പാദനാര്‍ത്ഥം ഫ്രഞ്ച് കമ്പനിയായ ഈവിആര്‍-ല്‍ നിന്ന് അതിന്‍റെ സാങ്കേതികജ്ഞാനം സ്വാംശീകരിച്ചുകൊണ്ടാണ് ഈ ഐഎസ്ഒ 9001 സര്‍ട്ടിഫൈഡ് കമ്പനി, 1964-ല്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത്.

ഈ യൂണിറ്റില്‍ രണ്ട് ഡിവിഷനുകളുണ്ട് – സ്റ്റാറ്റൊഡൈന്‍ ആള്‍ട്ടര്‍നേറ്റര്‍ (ട്രെയിന്‍ ലൈറ്റിംഗ് ആള്‍ട്ടര്‍നേറ്റര്‍) ഡിവിഷനും, ഫൗണ്ടറി ഡിവിഷനും.

സ്റ്റാറ്റൊഡൈന്‍ ആള്‍ട്ടര്‍നേറ്റര്‍ ഡിവിഷനിലെ സ്ഥാപിത വാര്‍ഷികോല്‍പാദന ശേഷി 3000 ആള്‍ട്ടര്‍നേറ്ററുകളാണ്. ഇന്‍ഡ്യന്‍ റെയില്‍വേ മാത്രം കെഇഎല്‍ ഉല്‍പാദിപ്പിച്ച 40,000 ആള്‍ട്ടര്‍നേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ട്.

പ്രതിവര്‍ഷം 1500 മെട്രിക് ടണ്‍ ഉല്‍പാദനശേഷി ഉള്ള ഫൗണ്ടറി ഡിവിഷന്‍ സ്ഫെരോയിഡല്‍ ഗ്രാഫൈറ്റ് അയണ്‍ കാസ്റ്റിംഗും ഗ്രേ അയണ്‍ കാസ്റ്റിംഗും ഉല്‍പാദിപ്പിക്കുന്നു. ഈ യൂണിറ്റില്‍ പൂര്‍ണ്ണമായി യന്ത്രവല്‍ക്കരിക്കപ്പെട്ട മോള്‍ഡിംഗ് ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാസ്റ്റിംഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി, സങ്കീര്‍ണ്ണമായ ടെസ്റ്റ് ഉപകരണങ്ങള്‍ ഇവയോടൊപ്പം ബന്ധിപ്പിച്ചിരിക്കുന്നു. ഈ യൂണിറ്റില്‍ 2 x 3 ടണ്‍ ശേഷിയുള്ള ഇന്‍ഡക്ഷന്‍ ഫര്‍ണസ്സുകളും ഉപയോഗിക്കപ്പെടുന്നു.

ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, ക്രോംപ്റ്റണ്‍ ഗ്രീവ്സ് ലിമിറ്റഡ്, ബിഇഎംഎല്‍, ആര്‍&ഡിഇ (എഞ്ചിനീയേഴ്സ്) പൂന, ബിഡിഎല്‍ ഹൈദ്രാബാദ്, മുതലായ കമ്പനികള്‍ ഈ യൂണിറ്റിന്‍റെ ഉന്നതതല ഉപഭോക്താക്കളാണ്.

ക്വാളിറ്റി സംവിധാനം

ഉപഭോക്തൃ സംതൃപ്തി നേടാനായി എല്ലായ്പോഴും, ശരിയായ സമയത്ത്, ശരിയായ ഉല്‍പന്നവും സേവനവും, ഉപഭോക്താവിന്‍റെ ആവശ്യാനുസരണം, നല്‍കുക.

 

ഉല്‍പന്ന ശ്രേണി

  • ട്രെയിന്‍ ലൈറ്റിംഗിനും എയര്‍കണ്ടീഷനിംഗിനുമായി ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ – 1 കി.വാട്ട് മുതല്‍ 40 കി.വാട്ട് വരെ, RRU/ERRU സഹിതം
  • ഇന്ത്യന്‍ റെയില്‍വേയുടെ ജന്മശതാബ്ദി എക്സ്പ്രസ്സില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത 12 കി.വാട്ട് ആള്‍ട്ടര്‍നേറ്ററുകള്‍
  • ആട്ടോമൊബൈല്‍ വാഹനങ്ങള്‍ക്കും ഡീസല്‍ എഞ്ചിനുകളിലെ ചാര്‍ജ്ജിംഗ് സംവിധാനത്തിനുമായി ഒരുക്കിയിട്ടുള്ള ഇന്‍ഡക്ടര്‍ തരം ബ്രഷ്-ലെസ്സ് ആള്‍ട്ടര്‍നേറ്റര്‍ 12 V, 24 V; 50 A വരെ
  • ഉന്നത ആവര്‍ത്തി ആള്‍ട്ടര്‍നേറ്റര്‍ – 400 Hz; 100 kVA വരെ
  • ബോയിംഗ് വിമാനങ്ങളുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനും, ആവ്രോ, ഡോര്‍ണിയര്‍ എന്നീ വിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാനും ആവശ്യമായ ഗ്രൗണ്ട് പവര്‍ യൂണിറ്റുകള്‍.
  • യുദ്ധവിമാനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനുവേണ്ട ഡ്യുയല്‍ വോള്‍ട്ടേജ് സംവിധാനത്തോടുകൂടിയ ഗ്രൗണ്ട് സപ്പോര്‍ട്ട് യൂണിറ്റുകള്‍
  • മിസ്സൈല്‍ ജ്വലനത്തിനുള്ള ആക്സിലിയറി പവര്‍ സപ്പോര്‍ട്ടിന് വേണ്ട ഡിസിയിലും, മെയിന്‍സ് പവര്‍ സപ്ളെ ആവര്‍ത്തിയിലുള്ള എസിയിലും, ഉന്നത ആവര്‍ത്തിയിലും പ്രവര്‍ത്തിക്കുന്ന പവര്‍പായ്ക്കുകള്‍
  • ബിഎല്‍ഡിസി (BLDC) ഫാന്‍

വില്‍പനകൂട്ടാന്‍ കാണിക്കുന്ന അതുല്യമായ ഗുണഘടകം (USP)

  • ഇന്‍ഡക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ – റോട്ടോറില്‍ വൈന്‍ഡിംഗില്ലാതെ, സ്റ്റേറ്റോറില്‍ തന്നെ രണ്ട് വൈന്‍ഡിംഗും അതായത് ആര്‍മേച്ചറും ഫീല്‍ഡും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബ്രഷ് രഹിത ശക്തി ഉത്തേജനം. തന്മൂലം ലഭ്യമാകുന്ന നിസ്സീമമായ പ്രവര്‍ത്തനവേഗത, വേഗമാറ്റസൗകര്യം ആവശ്യമുള്ള ട്രെയിന്‍, ആട്ടോമൊബൈല്‍ വാഹനങ്ങള്‍, കാറ്റാടിയന്ത്രങ്ങള്‍ എന്നിവയ്ക്ക് തികച്ചും അനുയോജ്യമാണ്.
  • ഈര്‍പ്പവും, പൊടിയും, ദ്രവിക്കാനുള്ള സാദ്ധ്യതയും കൂടുതലുള്ള ചുറ്റുപാടില്‍ ഉപയോഗിക്കുന്നതിനായി, പൂര്‍ണ്ണമായി അടച്ചുപൊതിഞ്ഞ്, ഫാന്‍ വഴി ശീതീകരണം ഒരുക്കിയിട്ടുള്ള മോഡല്‍ ലഭ്യമാണ്.
25-kw-Train-Lighting-Alternator