മാമലയൂണിറ്റില്‍ സ്ഥിതിചെയ്യുന്ന കെഇഎല്‍ സ്ട്രക്ച്ചറല്‍ ഡിവിഷന്‍റെ വൈദഗ്ദ്ധ്യമേഖലകളില്‍‍, വൈദ്യുതി ഉല്‍പാദന/ജലസേചനാവശ്യങ്ങള്‍ക്കുള്ള അണക്കെട്ടുപദ്ധതികളില്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകള്‍, അവയുടെ നിയന്ത്രണോപകരണങ്ങള്‍ എന്നിവയുടെ രൂപകല്പനയും, ഫാബ്രിക്കേഷനും കമ്മീഷനിംഗും ഉള്‍പ്പെടുന്നു. ഇന്ത്യയിലുടനീളം ഇത്തരത്തിലുള്ള അനേകം പദ്ധതികള്‍ ടേണ്‍കീ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അവയുടെ നിര്‍വ്വഹണം, ഈ ഡിവിഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
“വാര്‍ഷികോല്‍പാദന ശേഷി 1200 മെട്രിക് ടണ്‍ ഉള്ള കെഇഎല്‍ സ്ട്രക്ച്ചറല്‍ ഡിവിഷന്‍, ഉരുക്കുപാലങ്ങള്‍, ഫാക്റ്ററി കെട്ടിടങ്ങള്‍, വ്യാവസായിക പ്രഷര്‍വെസ്സല്‍/ഉരുക്കുസ്ട്രക്ച്ചര്‍ ഫാബ്രിക്കേഷന്‍, സംഭരണ ടാങ്കുകള്‍, എന്നിവയുടെ രൂപകല്‍പനയും നിര്‍മ്മാണവും ഇന്ത്യന്‍
ഏറ്റെടുത്ത് ഉപഭോക്താവിന്‍റെ സാങ്കേതികാവശ്യാനുസൃതം നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടി റെയില്‍വേ കോച്ചുകളുടെയും വാഗണുകളുടേയും ഹെഡ് സ്റ്റോക്കുകള്‍, ബോഗിചട്ടക്കൂടുകള്‍, ബോഗിബോള്‍സ്റ്റര്‍, എന്നിവയുടെ ഫാബ്രിക്കേഷനും ഉല്‍പാദനവും കെഇഎല്‍ തൃപ്തികരമായി നടത്തിവരുന്നുണ്ട്.”

ഉല്‍പന്ന ശ്രേണി
ഹൈഡ്രോളിക് ഗേറ്റുകള്‍, ഹോയിസ്റ്റുകളും, നിയന്തണോപകരണങ്ങളും, സ്ട്രക്ച്ചറല്‍ ഉരുക്ക് ഫാബ്രിക്കേഷന്‍, ബോഗികള്‍, തൂക്കുപാലങ്ങള്‍

 

ഏറ്റെടുത്തിട്ടുള്ള സുപ്രധാന പ്രോജക്റ്റുകള്‍

  • കര്‍ണ്ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനുവേണ്ടി, കര്‍ണ്ണാടകയിലെ ഗെറുസൊപ്പ അണക്കെട്ട് പദ്ധതി. ഹൈഡ്രൊ മെക്കാനിക്കല്‍ ജോലികള്‍ – പെന്‍സ്റ്റോക്ക്, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍, ഹോയിസ്റ്റ്
  • കര്‍ണ്ണാടക നീരാവതി നിഗം ലിമിറ്റഡിനുവേണ്ടി, കര്‍ണ്ണാടകയിലെ അപ്പര്‍ തുംഗാ പദ്ധതി : റേഡിയല്‍ ഗേറ്റുകള്‍, റോപ്പ് ഡ്രം ഹോയിസ്റ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഗാന്‍ട്രി ക്രെയിന്‍
  • ഐറ്റിഡി സിമന്‍റേഷന്‍ ഇന്ത്യ ലിമിറ്റഡിനുവേണ്ടി, മാന്‍സി വാക്കല്‍, ഉദയപൂര്‍, രാജസ്ഥാന്‍ : റേഡിയല്‍ ഗേറ്റുകള്‍, വെര്‍ട്ടിക്കല്‍ ഗേറ്റുകള്‍, സ്റ്റോപ്പ് ലോഗ് ഗേറ്റ്, ഹോയിസ്റ്റുകള്‍
  • ജെ പി അസ്സോസ്സിയേറ്റിനുവേണ്ടി, നര്‍മ്മദാ പദ്ധതി : സ്ലൈഡ് ഗേറ്റുകള്‍
  • ബിഇഎംഎല്‍-നു വേണ്ടി, BFAT വാഗണുകളുടെ ബോഗി ചട്ടക്കൂടുകള്‍
  • ഐസിഎഫ്-നുവേണ്ടി, EMU കോച്ചുകളുടെ ബോഗി ചട്ടക്കൂടുകള്‍
structural0structural1structural3