Latest News
ഞങ്ങളുടെ ഭാവിദര്‍ശനം
"ലോകനിലവാരവുമായി കിടപിടിക്കുന്ന എന്‍ജിനീയറിംഗ്, പവര്‍സിസ്റ്റം എന്നിവ സാധിതമാക്കുന്ന പ്രശ്നപരിഹാരങ്ങള്‍ വഴി കമ്പനിയുടെ താല്പര്യസംരക്ഷകര്‍ക്ക് മൂല്യവര്‍ദ്ധന ലഭ്യമാക്കുന്നതിനുസമര്‍പ്പിതവും, ആഗോളതലത്തില്‍ അംഗീകൃതവും ആയ ഒരു വ്യാവസായിക ഉദ്യമമായിത്തീരുക."
കേരളാ ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെഇഎല്‍)
കേരളസര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കെഇഎല്‍, വലിപ്പം, ഊര്ജ്ജസ്വലത, ഉല്പാദനക്ഷമത, ഇവയിലെല്ലാം മുന്നില്‍ നില്ക്കുന്ന പൊതുമേഖലാസംരംഭങ്ങളില്‍ ഒന്നാണ്.
ഭാരതീയ കരസേനയും വ്യോമസേനയും മുതല്‍, ലോകപ്രശസ്ത ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍, മത്സരക്ഷമതയില്‍ മുന്നിട്ട് നില്ക്കുന്ന അനേകം എന്‍ജിനീയറിംഗ് കമ്പനികള്‍, ഇന്ത്യന്‍ റെയില്‍വേ പോലുള്ള ബൃഹത് സ്ഥാപനങ്ങള്‍, എന്നിവ വരെ വ്യാപിച്ചിരിക്കുന്ന, അസൂയാവഹവും വിപുലവുമായ ഒരു ഉപഭോക്തൃശൃംഖലയുടെ ആവശ്യങ്ങള്‍ സ്ഥിരമായി നിറവേറ്റിക്കൊണ്ടിരിക്കുന്ന ഒരു വിവിധോല്‍പന്ന കമ്പനിയാണ്, കെഇഎല്‍.
അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ നാലുല്‍പാദനയൂണിറ്റുകള്‍ സ്വന്തമായുള്ള കെഇഎല്‍, എല്ലാ പ്രമുഖ മെട്രൊകളിലും മറ്റു പല മുഖ്യനഗരങ്ങളിലും തുറന്നിട്ടുള്ള മാര്‍ക്കറ്റിംഗ് ഓഫീസുകളുടെ സഹായത്തോടെ രാജ്യത്തിലെമ്പാടും സാന്നിദ്ധ്യം കൈവരിച്ചിട്ടുണ്ട്.
ഞങ്ങളുടെ ദൗത്യം
ഞങ്ങളുടെ ഭാവി ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്ക്കായി:
പ്രധാന പ്രൊജക്റ്റുകള്‍
വിവിധ പ്രതിരോധസ്ഥാപനങ്ങള്‍ക്ക് വേണ്ടി കെഇഎല്‍ ഏറ്റെടുത്തിട്ടുള്ള ചില സുപ്രധാന പദ്ധതികള്‍